Tuesday, December 4, 2012

അരി വിലയും ചില യാഥാര്‍ത്ഥ്യങ്ങളും

അരി വിലയും ചില യാഥാര്‍ത്ഥ്യങ്ങളും

ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ സമൂഹ്യ പ്രശ്നമായി അരി വില വര്‍ധന മാറിയിരിക്കുന്നു . മാധ്യമങ്ങളുടെ ഭാഷയില്‍ മില്ലുടമകള്‍ പൂഴ്ത്തിവചിട്ടാണ് ഈ വിലവര്‍ധന എന്നാണ് . എന്നാല്‍ യാഥാര്‍ത്ഥ്യത്തില്‍ ഒരു മില്ലുടമകളും നെല്ല് പൂഴ്ത്തിവച്ചു വില വര്‍ദ്ധിപ്പിക്കുന്നില്ല കാരണം അയല്‍  സംസ്ഥാനങ്ങളിലെ മഴ ലഭ്യത കുറവും വൈദ്യുതി നിയന്ത്രണവും നെല്ലു ഉത്‌പാദനത്തെ സാരമായി ബാധിച്ചു. നെല്ലുല്‍പാദനം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 40 % കുറഞ്ഞതും കൂടിയ വണ്ടി വാടകയും കഴിഞ്ഞ വര്ഷം 11 രൂപക്ക് കിട്ടിയിരുന്ന നെല്ല് കിലോക്ക് 25 രൂപ ആയി . 1 കിലോ നെല്ലില്‍ നിന്നും 60 % മാത്രമേ അരി കിട്ടുകയുള്ളൂ .. അങ്ങനെ നോക്കുമ്പോള്‍ നെല്ലിനു മാത്രം 34 രൂപ ചെലവ് വരും . മറ്റുള്ള ഉത്പാദന ചിലവും കൂടി കണക്കിലെടുക്കുമ്പോള്‍ അരിക്ക് 40 രൂപ ഇട്ടാലെ മുടക്ക് മുതല്‍ തിരിച്ചു പിടിക്കാന്‍ കഴിയുകയുള്ളൂ. മില്ലുടമകള്‍ നഷ്ടം സഹിച്ചാണ് അരി വില ഇത്രയെങ്കിലും പിടിച്ചു നിര്‍ത്തുന്നത്. അത് കാണാതെ മില്ലുടമകളെ വിമര്‍ശിക്കുന്ന ബൂര്‍ഷ്വാ മാധ്യമങ്ങള്‍ക്ക് വേണ്ടിയാണു ഇങ്ങനെ ഒരു പോസ്റ്റ്‌ .
 

ente kunju vava - meghna