Wednesday, February 2, 2011

ബലാല്‍സംഗം ചെയ്തവന് കൊച്ചിന്റെ മേല്‍ അവകാശം പറച്ചില്‍

അങ്ങനെ കേരളം കാത്തിരുന്ന സ്മാര്‍ട്ട്‌ സിറ്റി യഥാര്ത്യമായി ... ഈ പദ്ദതിക്ക് വേണ്ടി തുരങ്കം വച്ചവരും, ഈ പദ്ധതി രാഷ്ട്രിയ ലക്ഷ്യത്തിനു വേണ്ടി ഉപയോഗിച്ചവരുടെയും നവടക്കുന്ന നടപടി ആണ് ഈ പദ്ധതി യഥാര്ത്യമയത് ... എന്തായിരുന്നു ഈ പദ്ദതിയുടെ തടസ്സം .. ആദ്യമായി യു ഡി എഫ് സര്‍ക്കാര്‍ ഇതിന്റെ കരടു രൂപം നല്‍കിയപ്പോള്‍ ആ കരാറിലെ വ്യവസ്ഥകള്‍ ശെരിക്കും ഒരു റിയാല്‍ എസ്റ്റേറ്റ് കച്ചവട കരാര്‍ മാത്രമായിരുന്നു..അന്ന് ഈ ഉള്ളവനും കേരളത്തിലെ കൊച്ചിയില്‍ ഒരു chartered  accountant ന്റെ ഓഫീസില്‍ ജോലി ചെയ്യുന്നുണ്ടാരുന്നു..അന്ന് ഈ കര്രരിന്റെ വിശദ വിവരം ഞാനും വായിച്ചിരുന്നു.. അന്ന് മുതല്‍ ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ ഈ കരാറിലെ ദോഷകരമായ വ്യവസ്ഥകള്‍ വേണ്ട എന്നാണ് പറഞ്ഞത്... അല്ലാതെ വികസനം വേണ്ട എന്നല്ല ...

     പിന്നീട് അവര്‍ ഭരണത്തില്‍ വന്നപ്പോള്‍ ഈ ദോഷകരമായ വ്യവസ്ഥ ഇല്ലാതെ ഈ പദ്ധതി നടത്താന്‍ തയാറായി .പക്ഷെ ടീകോം ഉം ഇവിടെ യുള്ള റിയാല്‍ എസ്റ്റേറ്റ് മാഫിയയുടെ ദല്ലാള്‍ മാരായ യു ഡി എഫ് ഉം ഇതിനെ എതിര്‍ത്ത് കൊണ്ടിരുന്നു .. കാരണം ഈ അട്ടതി നടപ്പായാല്‍ അവര്‍ക്ക് അടുത്ത തിരഞ്ഞെടുപ്പില്‍ സ്ഥാനം പോയാലോ ...ഇതിനു വേണ്ടി അവര്‍ ഇടതുപക്ഷം വികസനത്തിന് എതിരാണെന്നും മറ്റും അവരുടെ ഏറാന്‍ മൂളികള്‍ ആയ പത്രങ്ങള്‍ വഴിയും മറ്റും വ്യാപകമായി പ്രചരിപ്പിച്ചു.(ഏതൊക്കെ പത്രങ്ങള്‍ എന്ന് നിങ്ങള്‍ക്കറിയാം ) .. സ്വാഭാവികമായും ടീകോം അവരുടെ നിലപാടുകളില്‍ ഉറച്ചു നിന്ന് ..കാരണം അതെ വ്യവസ്ഥകള്‍ വച്ച്  അടുത്ത യു ഡി എഫ് സര്‍ക്കാര്‍ ഈ പദ്ധതി തുടങ്ങും എന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു ....
  പക്ഷെ ഇന്ന് സ്ഥിതി മാറി ... കേന്ദ്രത്തില്‍  യു ഡി എഫ്  അഴിമതിയില്‍ മുങ്ങിക്കുളിക്കുന്നു... കേരളത്തില്‍  ആണെങ്കിലോ പഴയ പെണ്‍വാണിഭം ഉയര്‍ന്നു വന്നിരിക്കുന്നു... ആ വാണിഭം നടത്തി എന്ന് ആരോപിക്കപ്പെടുന്നവ്നെ അഭിനന്ദിച്ചു കൊണ്ട് അടുത്ത മുഖ്യമന്ത്രി ആകും എന്ന് കരുതിയിരുന്ന വ്യക്തി താനും അഴിമതിയും വാനിഭത്തെയും അനുകൂലിക്കുന്നു  എന്ന പരോക്ഷ പ്രസ്താവന നടത്തിയിരിക്കുന്നു... ഇതൊക്കെ കാണുന്ന സാധാരണക്കാര്‍ ഇനി അവരെ അധികാരത്തില്‍ ഏറ്റില്ല  എന്ന് ടീകോമിന് മനസ്സിലായതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ കേരള സര്‍ക്കാരിന്റെ വ്യവസ്ഥകള്‍ക്ക് അനുകൂലമായി കരാര്‍ ഒപ്പിടാന്‍ തയ്യാറായത്...
  ഇപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം യു ഡി എഫ് ന്റെ കുഞ്ഞ ആണ് ഈ പദ്ധതി എന്നാണ് .....ഹി ഹി ഹി ഹി  ബലാല്‍സംഗം ചെയ്ത ആള്‍ കുട്ടി ജനിക്കുമ്പോള്‍ അച്ഛന്‍ പദത്തിന് വേണ്ടി തര്‍ക്കിക്കുന്നത്‌ പോലെ അല്ലെ ഇത് ?? (ഈ കുഞ്ഞിന്റെ ഗര്‍ഭാവസ്ഥയില്‍ അതിനെ കൊല്ലാന്‍‍ ശ്രമിച്ചവര്‍ ആണ് ഇവര്‍ ..എന്നിട്ട് ചത്തെന്നു വിചാരിച് റീത്തും വച്ചു..... സ്മാര്‍ട്ട്‌ സിറ്റി പ്രദേശത് എല്ലാവര്‍ഷവും അവര്‍ ശ്രാദ്ദവും നടത്തി ) എന്തൊക്കെ വൃത്തികെട് ചെയ്താലും നന്മയുടെ അളവ് കൂടുതല്‍ ഇടതു പക്ഷത് തന്നെ ആണെന്ന് സാധാരണക്കാര്‍ മനസിലാക്കുന്നു.....

ജയ്‌ ഹിന്ദ്‌

7 comments:

  1. ഈ കുഞ്ഞിന്റെ ഗര്‍ഭാവസ്ഥയില്‍ അതിനെ കൊല്ലാന്‍‍ ശ്രമിച്ചവര്‍ ആണ് ഇവര്‍ ..എന്നിട്ട് ചത്തെന്നു വിചാരിച് റീത്തും വച്ചു..... സ്മാര്‍ട്ട്‌ സിറ്റി പ്രദേശത് എല്ലാവര്‍ഷവും അവര്‍ ശ്രാദ്ദവും നടത്തി

    ReplyDelete
  2. നന്ദി.ഇന്നാണ് ഈ ബ്ലോഗ് കണ്ടത്..തുടരുക.

    ReplyDelete
  3. ശരിയാ.. എനിക്കുമൊന്നു പൊട്ടിച്ചിരിക്കാന്‍ തോണിയിട്ടുണ്ട്‌ ഇന്നലെ ചാനലുകളില്‍ അപസര്‍പ്പക ചര്‍ച്ചകള്‍ കണ്ടപ്പോള്‍. സത്യത്തില്‍ ഈ മന്ത്രി സഭയുടെ കാലാവധിയില്‍ കേരള സംസ്ഥാനത്തിണ്റ്റെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ടു തന്നെ ഈ കറാര്‍ നടന്നത്‌ വളരെ നന്നായി. അങ്ങിനെ ആ കുഞ്ഞ്‌ അതിണ്റ്റെ പിതാവിണ്റ്റെ പേരിനോടു ചേര്‍ന്നു ജീവിക്കട്ടെ.. അങ്ങിനെയിപ്പോ കല്ല്യാണമാലോജിച്ച ബ്രോക്കര്‍മാരുടെ പേരിണ്റ്റെ കൂടെ വേണ്ട. നന്ദി രാജേഷ്‌.. ഇത്തരമൊരു പോസ്റ്റിട്ടതിന്‌

    ReplyDelete
  4. നിങ്ങളുടെ ബ്ലോഗിലേക്ക് ക്ഷണിച്ചതിന് നന്ദി സുരേഷ്.

    ഈ ശിശുവിന്റെ പിതാവ് അല്ലെങ്കില്‍ പിതാക്കന്മാര്‍ :) ആരുമായ്ക്കൊള്ളട്ടെ. അതില്‍ കേരളത്തിലെ സാധാരണക്കാര്‍ക്ക് പ്രത്യേകിച്ചു ഉത്ഖണ്ഠയുണ്ടെന്നു തോന്നുന്നില്ല.
    പക്ഷെ ഇപ്പോഴും ഇലക്ഷനടുക്കാറയപ്പോള്‍ മാത്രം ഇതു ധൃതിയില്‍ ഒപ്പുവെച്ചതെന്തെ എന്നുള്ള എന്റെ ജനശക്തി ബ്ലോഗിലെ ചോദ്യത്തിനുത്തരമായില്ല.. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഈ അവിഹിത ഗര്‍ഭം പേറി എന്തിനു നടന്നു?

    പിന്നെ ഞാനൊരു പാര്‍ട്ടിയുടെയും കൊടിപിടിക്കുന്ന ആളല്ല ,അതുകൊണ്ട് എന്റെ കമന്റിനെ ആര്‍ക്കെങ്കിലും എതിരായൊ അനുകൂലമായൊ കാണെണ്ടതില്ല.

    ഒന്നുകൂടെ പറഞ്ഞോട്ടെ.. ഈ ശിശു ഇപ്പൊ എന്തവസ്ഥയിലാണെന്നാണ് താങ്കളുടെ വിശ്വാസം ഗര്‍ഭാവസ്ഥയില്‍ തന്നെയൊ അതൊ നവജാത ശിശുവൊ.രണ്ടായാലും ഇപ്പൊ പിതാവിന്റെ ഛായയുണ്ടാവാനിടയില്ല. ഒന്നു വളരാനനുവദിക്കെണ്ടെ എന്നാലല്ലെ അതറിയൂ.അതെങ്ങനാ അടുത്ത ഇലക്ഷനു രാഷ്ടീയക്കാര്‍ എന്തെടുത്തു വിളമ്പും.

    ഇപ്പൊ പഴകിയ ഐസ്ക്രീം എടുത്തു വിളമ്പുന്നപോലെ , അടുത്ത ഇലക്ഷനും എല്ലാവരുടെയും പ്രചരണായുധം ഇതെ സ്മാര്‍ട്ട് സിറ്റിതന്നെയാവും. എനിക്കുറപ്പുണ്ട്.

    ReplyDelete
  5. നല്ല പോസ്റ്റ്‌ സുരേഷ്. ഏതായാലും പദ്ധതി നടപ്പിലാവട്ടെ. ഇനിയും നല്ല പദ്ധതികള്‍ വരട്ടെ. ഇതുപോലെയുള്ള ചിന്തയുനര്‍ത്തുന്ന നല്ല പോസ്റ്റുകളും പിറക്കട്ടെ.

    ReplyDelete
  6. ഭരണപക്ഷത്തിന്റെ നല്ലതും മോശവും അതുപോലെ പ്രതിപക്ഷത്തിന്റെയും തുറന്നടിച്ച് വോട്ട് പിടിക്കണത് പുതുസംഭവമൊന്നുമല്ലല്ലോ?

    നാദാപുരത്തെ പൊറാട്ട് നാടകം ജോണിത്ര വേഗം മറന്നോ?
    ഇരയാകാത്തൊരാളെ ഇരയെന്ന് കല്‍പ്പിച്ച് കടിച്ച് കീറിയ പരിഷകള്‍ അതില്‍ നിന്നൊക്കെ മുതലെടുത്തതും വിജയിച്ചതുമൊക്കെ?

    ഇന്നലെ റെയില്‍ വേട്രാക്കില്‍ പെണ്ണിനെ അപായപ്പെടുത്തിയവനെ പോലീസ് പിടിച്ചപ്പോള്‍ അവന്റെ കയ്യും കാലും ലിംഗവും ഛേദിക്കാനാണ് പൊതുജനം ആര്‍ത്തത്. അത്തരത്തിലുള്ളോന്‍ തന്നെ ഐസ്ക്രീമും തിന്ന് നാണമില്ലാതെ നടക്കുന്നത്! അയാള്‍ടെ മൂട് താങ്ങികളും!!

    കഷ്ടം!

    ReplyDelete
  7. :)

    ഈ പോസ്റ്റ് നന്നായി!!

    ReplyDelete

marumozhikal@gmail.com