ഞാനിതാ എന്റെ വേരുകളിലേക്ക് മടങ്ങി എത്തി.... ആര് മാസത്തെ പ്രവാസത്തിനു താത്കാലിക അവധി കൊടുത്ത് ഒരു മാസത്തെ വിശ്രമത്തിനായി ഞാന്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങി.. കഴിഞ്ഞ ഒരു മാസമായി തൊണ്ടയില്‍ കുരുങ്ങിയ ഏതോ ഒരു ഇന്‍ഫെക്ഷന്‍ ആണ് വില്ലന്‍... എന്തായാലും ഒരു മാസം വിശ്രമിച്ചു ട്രീടുമെന്റ്റ് ചെയ്താല്‍ മാറാന്‍ ഉള്ളതെ ഉള്ളു.... സ്വന്തം നാടുപേക്ഷിച്ചു അന്യ ദേശതുപോയിട്ടു എന്തുണ്ടാക്കി ?? ഒന്നുമില്ല ... പക്ഷെ ഒന്നുണ്ട്, തിരിച്ചറിവ്.... അത് മാത്രം.. നമ്മുടെ നാടിനെക്കാള്‍ വലുതായി , നന്മയായി മറ്റൊരു രാജ്യവും ഇല്ല (മനസ്സില്‍ നന്മ ഉള്ളവര്‍ക്ക് മാത്രം ). വിമാനത്തില്‍ വച്ച് പരിചയപെട്ട പദ്മനാഭന്‍ ചേട്ടന്റെ അനുഭവം കേട്ടപ്പോള്‍ ഇനി ഒരിക്കലും മറു നാട്ടിലേക്ക് ഇല്ല എന്ന് മനസ്സില്‍ നിരീച്ചു .... നാണം കെട്ടും പണമുണ്ടാക്കിയാല്‍ നാണക്കേട് മാറും എന്ന മുദ്രാവാക്യത്തെ ഏറ്റവും വെറുക്കുന്ന ഞാന്‍ ഇതാ സമ്പത്തിനോടുള്ള ആര്‍ത്തി ഉപേക്ഷിച്ചു നാട്ടില്‍ കിട്ടുന്ന ചെറിയ ജോലി തേടി മടങ്ങുന്നു....
വേറൊന്നും ഇപ്പോള്‍ മനസ്സില്‍ വരുന്നില്ല ... എന്തായാലും വേരുകളിലേക്ക് ഞാന്‍ മടങ്ങി എത്തി ഇനി ഇവിടെ തന്നെ കാണും ..... ബ്ലോഗുകള്‍ എഴിതിയില്ല എങ്കിലും വായനക്കാരന്‍ ആയി .....
എല്ലാ ബ്ലോഗര്‍മാര്‍ക്കും ആശംസകള്‍
ReplyDeletemy present
ReplyDeleteബ്ലോഗെഴുതിയും വായിച്ചും ഇവിടെ ഉണ്ടാകണം :)
ReplyDelete