Sunday, February 6, 2011

സദാചാരം നശിക്കുന്ന കേരളം....!!!! ഹി പ്രകൃതി ഇതോ നിന്റെ വികൃതി ?

നമ്മുടെ കൊച്ചു കേരളത്തിനിതെന്തു പറ്റി ?? നമ്മുടെ നാടിന്റെ സദാചാരം നശിച്ചു കൊണ്ടിരിക്കുകയാണോ ?? രാവിലെ പത്രം തുറന്നാല്‍ കാണുന്നത് രാഷ്ട്രിയക്കാരുടെ അഴിമതിയുടെയും ജനവന്ച്ചനയുടെയും കഥകള്‍ , പെണ്‍വാണിഭ ക്കാരുടെയും അനാശ്യാസത്തിന്റെയും കഥകള്‍ .....എന്താണിതിനു കാരണം ?? ഇന്ന് കേരളത്തില്‍ എല്ലാ വിധ സുഖസൌകര്യങ്ങളും സുലഭംയിരിക്കുന്നു.. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പണത്തിന്റെ ഒഴുക്ക് മലയാളികളെ ജോലി ചെയ്യാതിരിക്കാന്‍ നിര്‍ബന്ധിതരാകിയിരിക്കുന്നു... ലോകത്തിലുള്ള എല്ലാ സാങ്കേതിക വിദ്യകളും ഇന്ന് മലയാളികള്‍ സായത്തമാക്കിയിരിക്കുന്നു... ഒന്നില്‍ കൂടുതല്‍ മൊബൈല്‍ ഫോണുള്ള ആളുകള്‍ സുലഭമായിരിക്കുന്നു... ജനങ്ങള്‍ അവരുടെ പ്രാഥമിക ആവശ്യങ്ങളായ ഭക്ഷണം , വസ്ത്രം , പാര്‍പ്പിടം എന്നിവയില്‍ നിന്നു മാറി ആടംഭര പ്രിയരായി മാറിയിരിക്കുന്നു... കുടുംബങ്ങളുടെ കൂട്ടായ്മ കുറഞ്ഞു ..അണുകുടുംബങ്ങള്‍ പെരുകി.. ഭാര്യക്കും ഭര്‍ത്താവിനും മക്കല്ല്ക്കും പരസ്പരം കാര്യങ്ങള്‍ തുറന്നു പറയുന്നതിന് വിമുഖത ആയിത്തുടങ്ങി ... സുഹൃത്ത് ബന്ധങ്ങള്‍ വെറും പ്രഹസനം ആയി തുടങ്ങി. എല്ലാവരും സുഖത്തിന്റെ പുറകെ ഓടി ക്കൊണ്ടിരിക്കുന്നു .. സ്ത്രീ സ്വാതന്ത്ര്യവും സംവരണവും വന്നതോടെ സ്ത്രീകളില്‍ ഗര്‍വ്വും അഹങ്കാരവും പത്തിരട്ടിയായി വളര്‍ന്നു. ആണുങ്ങളെ പോലെ തന്നെ സ്ത്രികളും ഇന്ന് സുഖത്തിന്റെ പുറകെ ഓടാന്‍ തുടങ്ങി അതോടെ കുടുംബ ബന്ധങ്ങള്‍ തകര്‍ന്നു തുടങ്ങി.. സ്ത്രികള്‍ ഇന്ന് അടുക്കളയില്‍ കയറി ജോലി ചെയ്യാന്‍ പോലും വിമുഖത കാട്ടിത്തുടങ്ങി .. പെണ്‍കുട്ടികളെ അവരുടെ അപ്പനമ്മമാര്‍ ശ്രദ്ടിക്കതായി പക്ഷെ അവര്‍ പറയുന്നതെന്തും വാങ്ങിക്കൊടുത് അവരെ ലാളിച്ചു വഷളാക്കി ... കല്യാണം കഴിപ്പിച്ചു വിട്ടാല്‍ അവര്‍ക്ക് ഭര്‍ത്താവിന്റെ വീട്ടുകാരുമായി യോജിച്ചു പോകാന്‍ കഴിയാതെ വരുന്നു ..അതിന്റെ കാരണം അവളെ പ്രസവിച്ച ആ അമ്മ അവളെ കുടുംബ ബന്ധങ്ങളുടെ മഹത്വം മനസ്സിലാക്കി കൊടുക്കാത്തതാണ് മാത്രമല്ല ഭര്‍ത്താവിന്റെ വീട്ടില്‍ ഉണ്ടാവുന്ന ചെറിയ തെറ്റിധാരണ കളെയും ഈ അമ്മമാര്‍ എരിതീയില്‍  എണ്ണ ഒഴിക്കുന്നത് മാതിരി വളര്‍ത്തി വലുതാക്കും ...
      ഇന്ന് ഇവിടെ കാണുന്ന എല്ലാ പെണ്‍വാണിഭങ്ങള്‍ക്കും കാരണം കുടുംബാന്തരീക്ഷം ആണെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിക്കു വഴിയില്ല... ഇന്നത്തെ ഈ സാങ്കേതിക വിദ്യകളുടെ വളര്‍ച്ച നല്ല ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ എത്ര പേര്‍ക്ക് അറിയാം .... മൊബൈല്‍ എന്നാല്‍ പ്രേമിക്കാനും , നഗ്ന ചിത്രം പകര്‍ത്താനും , ക്ലിപ്പുകള്‍ കാണാനും മാത്രമുള്ളതനെന്നാണ് ഇന്ന് നമ്മുടെ കുട്ടികള്‍ മനസ്സിലാക്കി വച്ചിരിക്കുന്നത്... ആവശ്യക്കാരെ വിളിക്കാനും , സാധനങ്ങളും സേവനങ്ങളും സമയത്ത് കൈമാറ്റം ചെയ്യപ്പെടാനും, വാര്‍ത്തകളും വിവരങ്ങളും അറിയുന്നതിനും, നല്ല ഓര്‍മ്മകള്‍ , ചിത്രങ്ങള്‍ പകര്‍ത്തുന്നതിനും , സംഗീതം ആസ്വദിക്കുന്നതിനും ഒക്കെ ആവണം മൊബൈല്‍ ഉപയോഗിക്കേണ്ടത് ....

ഇന്ന് പെണ്‍കുട്ടികള്‍ പ്രായമായാല്‍ ചെറുക്കനെ അന്വേക്ഷിക്കണ്ട ഒരു മൊബൈല്‍ വാങ്ങിക്കൊടുത്താല്‍ മതി എന്ന ചൊല്ല് ഇന്ന് വ്യാപകമായിരിക്കുന്നു..എന്നിട്ടോ 6 മാസം നീണ്ടു നില്‍ക്കുന്ന പ്രണയ കഥയുടെ അവസാനം നിറവയറുമായി ഒന്നുകില്‍ സ്വന്തം വീട്ടില്‍ മടങ്ങി എത്തുകയോ ??, റെയില്‍വേ ട്രാക്കിലോ മറ്റോ ജീവിതം അവസാനിപ്പിക്കുകയോ, അല്ലെങ്കില്‍ നഗരത്തില്‍ അറിയപ്പെടുന്ന അഭിസരികകളില്‍ ഒരാളായി മാറപ്പെടുകയോ ചെയ്തേക്കാം.......
  
  ഉദാഹരണത്തിന് നമ്മുടെ നാട്ടിലുള്ള വലിയ വലിയ രിസോര്‍ത്ടുകളിലെക്കോ, പര്‍ക്കുകളിലെക്കോ , മറ്റോ ഒന്ന് നോക്കു ... 16 നും 20 നും വയസ്സിനിടക്കുള്ള പെണ്പിള്ളരുടെ സദാചാര ബോധം മനസിലാക്കാം.. കാശുള്ള വീട്ടിലെ കുട്ടികള്‍ ഇങ്ങനെ കാണിക്കുന്നത് കണ്ട്‌ സാധാരണ കുട്ടികളും അവരെ അനുകരിക്കാന്‍ ശ്രമിക്കുന്നത് ശെരിക്കും ഒരു സാമൂഹിക വിപത്ത് ആയി മാറിയിരിക്കുന്നു ...ഇതില്‍ നിന്നും എങ്ങിനെ രക്ഷപെടും??...
 വേറൊരു തരത്തില്‍ പറഞ്ഞാല്‍ ഈ മാറ്റങ്ങളെല്ലാം പ്രകൃതി  നിയമമാണെന്നും പറഞ്ഞു നമ്മുക്ക് രക്ഷപ്പെടാം പക്ഷെ ഈ മാറ്റങ്ങളെ ശെരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കാനോ , അവയിലെ ശേരിയും തെറ്റും വേര്‍തിരിച്ചു അതിലെ നന്മ മനസ്സിലാക്കാനും ആരെങ്കിലും തയാറാകുമോ ??  എന്തായാലും ഒരു നല്ല നാളെ യെ സ്വപ്നം കാണാം നമ്മുക്ക് ആവുന്ന രീതിയില്‍ പ്രവര്‍ത്തിക്കാം.....












Wednesday, February 2, 2011

ബലാല്‍സംഗം ചെയ്തവന് കൊച്ചിന്റെ മേല്‍ അവകാശം പറച്ചില്‍

അങ്ങനെ കേരളം കാത്തിരുന്ന സ്മാര്‍ട്ട്‌ സിറ്റി യഥാര്ത്യമായി ... ഈ പദ്ദതിക്ക് വേണ്ടി തുരങ്കം വച്ചവരും, ഈ പദ്ധതി രാഷ്ട്രിയ ലക്ഷ്യത്തിനു വേണ്ടി ഉപയോഗിച്ചവരുടെയും നവടക്കുന്ന നടപടി ആണ് ഈ പദ്ധതി യഥാര്ത്യമയത് ... എന്തായിരുന്നു ഈ പദ്ദതിയുടെ തടസ്സം .. ആദ്യമായി യു ഡി എഫ് സര്‍ക്കാര്‍ ഇതിന്റെ കരടു രൂപം നല്‍കിയപ്പോള്‍ ആ കരാറിലെ വ്യവസ്ഥകള്‍ ശെരിക്കും ഒരു റിയാല്‍ എസ്റ്റേറ്റ് കച്ചവട കരാര്‍ മാത്രമായിരുന്നു..അന്ന് ഈ ഉള്ളവനും കേരളത്തിലെ കൊച്ചിയില്‍ ഒരു chartered  accountant ന്റെ ഓഫീസില്‍ ജോലി ചെയ്യുന്നുണ്ടാരുന്നു..അന്ന് ഈ കര്രരിന്റെ വിശദ വിവരം ഞാനും വായിച്ചിരുന്നു.. അന്ന് മുതല്‍ ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ ഈ കരാറിലെ ദോഷകരമായ വ്യവസ്ഥകള്‍ വേണ്ട എന്നാണ് പറഞ്ഞത്... അല്ലാതെ വികസനം വേണ്ട എന്നല്ല ...

     പിന്നീട് അവര്‍ ഭരണത്തില്‍ വന്നപ്പോള്‍ ഈ ദോഷകരമായ വ്യവസ്ഥ ഇല്ലാതെ ഈ പദ്ധതി നടത്താന്‍ തയാറായി .പക്ഷെ ടീകോം ഉം ഇവിടെ യുള്ള റിയാല്‍ എസ്റ്റേറ്റ് മാഫിയയുടെ ദല്ലാള്‍ മാരായ യു ഡി എഫ് ഉം ഇതിനെ എതിര്‍ത്ത് കൊണ്ടിരുന്നു .. കാരണം ഈ അട്ടതി നടപ്പായാല്‍ അവര്‍ക്ക് അടുത്ത തിരഞ്ഞെടുപ്പില്‍ സ്ഥാനം പോയാലോ ...ഇതിനു വേണ്ടി അവര്‍ ഇടതുപക്ഷം വികസനത്തിന് എതിരാണെന്നും മറ്റും അവരുടെ ഏറാന്‍ മൂളികള്‍ ആയ പത്രങ്ങള്‍ വഴിയും മറ്റും വ്യാപകമായി പ്രചരിപ്പിച്ചു.(ഏതൊക്കെ പത്രങ്ങള്‍ എന്ന് നിങ്ങള്‍ക്കറിയാം ) .. സ്വാഭാവികമായും ടീകോം അവരുടെ നിലപാടുകളില്‍ ഉറച്ചു നിന്ന് ..കാരണം അതെ വ്യവസ്ഥകള്‍ വച്ച്  അടുത്ത യു ഡി എഫ് സര്‍ക്കാര്‍ ഈ പദ്ധതി തുടങ്ങും എന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു ....
  പക്ഷെ ഇന്ന് സ്ഥിതി മാറി ... കേന്ദ്രത്തില്‍  യു ഡി എഫ്  അഴിമതിയില്‍ മുങ്ങിക്കുളിക്കുന്നു... കേരളത്തില്‍  ആണെങ്കിലോ പഴയ പെണ്‍വാണിഭം ഉയര്‍ന്നു വന്നിരിക്കുന്നു... ആ വാണിഭം നടത്തി എന്ന് ആരോപിക്കപ്പെടുന്നവ്നെ അഭിനന്ദിച്ചു കൊണ്ട് അടുത്ത മുഖ്യമന്ത്രി ആകും എന്ന് കരുതിയിരുന്ന വ്യക്തി താനും അഴിമതിയും വാനിഭത്തെയും അനുകൂലിക്കുന്നു  എന്ന പരോക്ഷ പ്രസ്താവന നടത്തിയിരിക്കുന്നു... ഇതൊക്കെ കാണുന്ന സാധാരണക്കാര്‍ ഇനി അവരെ അധികാരത്തില്‍ ഏറ്റില്ല  എന്ന് ടീകോമിന് മനസ്സിലായതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ കേരള സര്‍ക്കാരിന്റെ വ്യവസ്ഥകള്‍ക്ക് അനുകൂലമായി കരാര്‍ ഒപ്പിടാന്‍ തയ്യാറായത്...
  ഇപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം യു ഡി എഫ് ന്റെ കുഞ്ഞ ആണ് ഈ പദ്ധതി എന്നാണ് .....ഹി ഹി ഹി ഹി  ബലാല്‍സംഗം ചെയ്ത ആള്‍ കുട്ടി ജനിക്കുമ്പോള്‍ അച്ഛന്‍ പദത്തിന് വേണ്ടി തര്‍ക്കിക്കുന്നത്‌ പോലെ അല്ലെ ഇത് ?? (ഈ കുഞ്ഞിന്റെ ഗര്‍ഭാവസ്ഥയില്‍ അതിനെ കൊല്ലാന്‍‍ ശ്രമിച്ചവര്‍ ആണ് ഇവര്‍ ..എന്നിട്ട് ചത്തെന്നു വിചാരിച് റീത്തും വച്ചു..... സ്മാര്‍ട്ട്‌ സിറ്റി പ്രദേശത് എല്ലാവര്‍ഷവും അവര്‍ ശ്രാദ്ദവും നടത്തി ) എന്തൊക്കെ വൃത്തികെട് ചെയ്താലും നന്മയുടെ അളവ് കൂടുതല്‍ ഇടതു പക്ഷത് തന്നെ ആണെന്ന് സാധാരണക്കാര്‍ മനസിലാക്കുന്നു.....

ജയ്‌ ഹിന്ദ്‌