Wednesday, January 26, 2011

കൊട്ടിഘോഷിക്കുന വളര്‍ച്ച നിരക്ക് എവിടെ ??..... നാണയ വിലയുടെ താരതമ്യം നോക്കു....

ഇന്ന് നമ്മുടെ രാഷ്ട്രിയക്കാര്‍ ഉയര്‍ത്തുന്ന പ്രധാന നേട്ടം നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് ആണ് ..... എവിടെ വളര്‍ന്നു എന്ന് എനിക്ക് മനസ്സിലാകുന്നില്ല..... അന്താരാഷ്ട്ര വിപണിയില്‍ നമ്മുടെ രൂപയുടെ മൂല്യം താരതമ്യം ചെയ്യുമ്പോള്‍ നമ്മള്‍ മറ്റു രാജ്യങ്ങളുടെ ഒരുപാടു പുറകില്‍ ആണെന്ന് മനസ്സിലാകും.. മറ്റ്  രാജ്യങ്ങളില്‍ പോകണമെങ്കില്‍ നമ്മള്‍ ചാക്ക് കണക്കിന് പണം കരുതേണ്ട നിലയില്‍ ആണ് കാര്യങ്ങള്‍....നമ്മുടെ രൂപയുടെ മൂല്യം ഉയര്‍ത്തിയാല്‍ നമ്മുക്ക് അന്യ രാജ്യങ്ങളില്‍ കിടന്നു കഷ്ടപ്പെടേണ്ടി വരില്ല..അതിനെന്താണ് ചെയ്യേണ്ടത് ??  നമ്മുടെ രാജ്യത്തിന്‍റെ കയറ്റുമതി വര്‍ദ്ടിപ്പിക്കുക . ..ഇറക്കുമതി കുറയ്ക്കുക ....  താനെ നമ്മുടെ രൂപയുടെ മൂല്യം വര്‍ദ്ടിക്കും .നമ്മുടെ പ്രകൃതി വിഭവങ്ങള്‍ യഥാവിധി ഉപയോഗിക്കുന്ന തരത്തില്‍ നൂതന പദ്ദതികള്‍ക്ക് രൂപം കൊടുക്കുക .... ഉത്പാദനം വര്‍ദ്ടിപ്പിക്കുക .... ജനഗള്‍ക്ക് കൊടുക്കുന്ന സൌജന്യങ്ങള്‍ നിര്‍ത്തി പകരം ഉത്പാദനത്തില്‍   ജനങളുടെ പങ്കാളിത്തം ഉറപ്പാക്കുക..  വിദേശ രാജ്യങ്ങളില്‍ രാഷ്ട്രിയക്കാര്‍  നമ്മുടെ രാജ്യത്തെ കൊള്ളയടിച് ഉണ്ടാക്കിയിട്ടിട്ടുള്ള നിക്ഷേപങ്ങള്‍ പിന്‍വലിച് ജനങളുടെ നികുതി ബാധ്യത കുറയ്ക്കുക ....ആടംബരങ്ങള്‍ക്ക് പരിധി നിശ്ചയിക്കുക....ഭരണഘടനയില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്താന്‍ ഭരണാധികാരികള്‍ തയാറാവുക... ജാതി മത പ്രീണനങ്ങള്‍ അവസാനിപ്പിക്കുക.... താഴെ കാണുന്ന ടേബിള്‍ ഒരു ചെറിയ താരതമ്യ പഠനം ആണ് ... നമ്മുടെ തൊട്ടയല്‍ രാജ്യങ്ങള്‍ നമ്മുടെ പിന്നിലാനെന്നത് മാത്രമാണ് ഇന്ത്യ കുറച്ചെങ്കിലും ഭേദമാണെന്ന് മനസ്സിലാക്കാന്‍ പറ്റുന്നത്......



Currency
Per Indian Rupee
To Indian Rupee
0.0876
11.4143
0.0220
45.3843
0.0083
120.6239
0.0220
45.4752
0.0367
27.2142
0.0137
72.7603
0.0315
31.7121
0.0219
45.7499
0.3900
2.5639
0.1202
8.3211
0.1279
7.8163
0.0161
62.0400
0.9786
1.0218
0.1715
5.8322
0.0793
12.6039
0.0156
64.2306
0.0062
162.4116
0.0672
14.8809
0.2649
3.7754
0.1808
5.5298
0.0288
34.7140
0.1272
7.8608
0.0610
16.4052
0.1447
6.9100
0.0625
15.9955
0.6564
1.5234
0.0825
12.1269
0.0282
35.4998
0.0161
62.0400
0.1540
6.4939
0.1448
6.9081
0.0209
47.9191
0.6389
1.5653
0.6804
1.4698
0.0344
29.0864
0.0220
45.4752
94.4385
0.0106
10.8325
0.0923
40.6470
0.0246
4,433.4677
0.0002
2.5659
0.3897
199.9091
0.0050
1.8731
0.5339
1.8144
0.5512
24.5973
0.0407
3.3521
0.2983
1.8892
0.5293
2.4379
0.4102





Tuesday, January 25, 2011

മറവി

 

രാജു രാവിലെ തന്നെ കുളിച്ചുകൊണ്ടാണ് ഉണര്‍ന്നത് .... അമ്മ തലവഴി വെള്ളം ഒഴിച്ചതാരുന്നു.... എടാ.... ഇന്ന് നീ ക്ലാസ്സില്‍ പോണില്ലേ ??.. അപ്പോഴാണ്‌ ആ കാര്യം ഓര്‍ത്തത് .... ഇന്ന് project സമര്‍പ്പിക്കണ്ട  അവസാന തീയതി ആണെന്ന്.
ആ മറന്നത് മറന്നു... നാളെയാവട്ടെ ....  പെട്ടന്ന് കുളി കഴിഞു ഡബിള്‍ മുണ്ടും എടുത്തുടുത്ത് അവന്‍ ..  കലാലയത്തിലേക്ക് പുറപ്പെട്ടു... ഹൈ റേഞ്ചിലെ  ഗതാഗത  സര്‍വീസ് ആയ മഹിന്ദ്ര ജീപ്പിലാണ്  യാത്ര.
സീറ്റിലിരുന്നു കുറെ കഴിഞ്ഞപ്പോള്‍ ചന്തിയില്‍ തണുപ്പടിക്കുന്നത്‌ പോലെ ഒരു തോന്നല്‍ ..അവന്‍ ആരും കാണാതെ മുണ്ട് പൊക്കി നോക്കി....
വീണ്ടും അതെ മറവി ................ ....
കുളി കഴിഞ്ഞപ്പോള്‍ ഉടുത്തിരുന്ന തോര്‍ത്ത് മുണ്ടിനടിയില്‍ തന്നെ ഉണ്ടായിരുന്നു ....

Thursday, January 20, 2011

തരളിത ഹൃദയം

ഉള്ളി വില കേട്ടാല്‍ ഞെട്ടുന്ന ഹൃദയം .....
പെട്രോള്‍ വില കേട്ടാല്‍ ഞെട്ടുന്ന  ഹൃദയം ....
ഓട്ടോ ചാര്‍ജ് കേട്ടാല്‍ ഞെട്ടുന്ന ഹൃദയം ....
പച്ചക്കറി വില കേട്ടാല്‍ ഞെട്ടുന്ന ഹൃദയം ......
എന്റെ പാവം ഹൃദയം .....

ബൈപാസ്സില്‍ പോയാല്‍ ഞെട്ടുന്ന ഹൃദയം ....
ബൈപാസ് ചെയ്തില്ലേല്‍ നില്ക്കുന്ന ഹൃദയം ....
ബില്ല് കണ്ടാലോ മരിക്കുന്ന ഹൃദയം ......
എന്റെ പാവം ഹൃദയം.......

കള്ളം പറഞ്ഞാല്‍ കുളിരുന്ന ഹൃദയം....
കള്ളത്തരത്തില്‍ കരയുന്ന  ഹൃദയം ..

കള്ളികള്‍ ആരോ  കവര്‍ന്നെന്റെ ഹൃദയം...
എന്റെ പാവം  ഹൃദയം ......

കാശില്ല എങ്കില്‍ കരയുന്ന ഹൃദയം ....
കാഴ്ച മരവിച്ചു കരിയുന്ന ഹൃദയം ....
കാണാത്തതെല്ലാം കാണുന്ന ഹൃദയം ....
എന്റെ പാവം ഹൃദയം 







Wednesday, January 19, 2011

സുനാമി ഭീതിയില്‍ 48 മണിക്കൂര്‍

അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. ഞാന്‍ പതിവുപോലെ 6.30 നു തന്നെ എഴുന്നേറ്റു പ്രഭാത കൃത്യങ്ങള്‍ക്ക് ശേഷം ഭക്ഷണത്തിനായി കാന്റിനിലെക്ക് പോയി.. രണ്ടായിരത്തി എട്ടിലെ ഒരു നവംബര്‍ മാസത്തില്‍ ഞാന്‍ പോണ്ടിച്ചേരിയിലെ ഒരു റിസോര്‍ട്ടില്‍ സാമ്പത്തിക വിഭാഗം മേധാവിയായി ജോലി ചെയ്യുന്നു. അന്നും ഭക്ഷണത്തിന് വേണ്ടി ഞാനും ക്യുവില്‍ സ്ഥാനം പിടിച്ചു.. അപ്പോള്‍ അതാ ഞങ്ങളുടെ കസ്ടമര്‍ റിലേഷന്‍ മാനേജര്‍ വിനുമോന്‍ ഓടി വരുന്നു... സാര്‍ അവിടെ ടി വി യില്‍ അറിയിപ്പ് ..ഇന്ന് സുനാമി ഉണ്ടാവാന്‍ സാധ്യത ഉണ്ടെന്നു മുന്നറിയിപ്പ്.. ഞാന്‍ ഞെട്ടിപ്പോയി.. 2004 ല്  ഉണ്ടായ സുനാമിയില്‍ ചെറായി ബീച്ച് സന്ദര്‍ശിക്കാന്‍ പോയി സുനാമിയില്‍ പെട്ട അനുഭവമുള്ള എനിക്ക് അത് കേട്ടപ്പോള്‍ ദേഹത്ത ഒരു കുളിര് കേറുന്നതുപോലെ തോന്നി .. ഭയമെന്തന്നു ശെരിക്കും ഞാന്‍ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത് ...ഉച്ചയോടെ കൊടുങ്കാറ്റുവീശിയടിക്കാന്‍ ആരംഭിച്ചു. തുടര്‍ന്ന് ശക്തിയായ മഴയും.. മുറിയുടെ   വാതിലുകള്‍  ശക്തിയില്‍  തുറന്നടയാന്‍  ആരംഭിച്ചു.   വൈകുന്നെരമായപ്പോലെക്കും    പോണ്ടിച്ചേരി  മുഴുവന്‍ വെള്ളപ്പൊക്കം  തുടങ്ങി   ... ഞങ്ങള്‍  ഭയന്ന്  വിറച്ചു  രേസോര്‍ത്ടിനുള്ളില്  തന്നെ ഇരുന്നു . . മുരിയീരുന്നാല്   അലറിയടിക്കുന്ന  ഇന്ത്യന്‍  മഹാസമുദ്രം  കാണാം  .. പണ്ടത്തെ  സുനാമിയുടെ  ഭീതി  വിട്ടകന്നത് ഈ സമുദ്രത്തെ കണ്ടതുകൊണ്ടാണ്. പക്ഷെ ഇന്ന് .... റിസോര്‍ട്ടിലെ ചില ഹട്ടുകള്‍ ശക്തിയായ കൊടുങ്കാറ്റില്‍ പൊളിഞ്ഞു തുടങ്ങി ... രിരോട്ടിന്റെ ഉടമയായ ഫ്രഞ്ചുകാരന്‍ ഒരു ട്രൌസര്‍ മാത്രം ധരിച്ചു കൊണ്ട് അവിടെയും ഇവിടെയും ഓടി നടക്കുന്നു .. അപ്പോള്‍ ഞങ്ങള്‍ മാനേജര്‍ മാരെല്ലരും കൂടി വില്ലുപുരതുള്ള ഒരു സുഹൃത്തിന്റെ വീട്ടില്‍ പോകാം എന്ന് തീരുമാനിക്കുകയും അവസാനം ഇവിടെ ഉള്ള മറ്റു സഹജീവികളെ ഇങ്ങനെ വിട്ടു പോകണ്ട മരിക്കുകയാണെങ്കില്‍ ഒന്നിച്ചു മരിക്കാം എന്ന് തീരുമാനിക്കുകയും ചെയ്തു.. എന്തായാലും പിറ്റേന്ന് വൈകുന്നേരമായപ്പോള്‍ മഴ കുറഞ്ഞു ...സുനാമി ഭീഷിണി പിന്വലിച്ചു ... സമാധാനമായി ... 2 ദിവസത്തിന് ശേഷം അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി ജോലി രാജി വച്ച് വീട്ടിലേക്ക് മടങ്ങിപോയി. .

മാലിദ്വീപില്‍ പ്രവാസികളുടെ പ്രതിസന്ധി

ഇന്നലെ മുതല്‍ മാലിദ്വീപ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം ഇവിടെ ഉള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുതലായ ബാങ്കുകള്‍ വഴി പ്രവാസി ഇന്ത്യക്കാരുടെ സമ്പാദ്യം ഇന്തിയിലെച്ക് അയക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു.. ഇതിന്‍പ്രകാരം
ഒരാള്‍ക്ക് പരമാവധി 500  യു എസ് ഡോളര്‍ മാത്രമേ ഒരു മാസം നാട്ടിലേക്ക് അയക്കാന്‍ പറ്റുകയുള്ളു...
ഇവിടെ ഇപ്പോള്‍ ഡോളര്‍ കിട്ടുന്നതിനു നമ്മുടെ ഇന്ത്യന്‍ രൂപയുടെ 55 രൂപക്ക് തുല്യമായ പ്രാദേശിക കറന്‍സി കൊടുക്കണം എന്ന് മാത്രമല്ല ഇവിടെ കിട്ടുന്ന സമ്പളം ഡോളറിനു ഇടവും കുറഞ്ഞ മൂല്യത്തില്‍ ഉള്ള പ്രാദേശിക കറന്‍സി ആണ് .. ഒരു  ഡോള്ളരിന്മേല്‍ സാധാരണക്കാര്‍ക്ക് 10  ഇന്ത്യന്‍ രൂപയോളം നഷ്ടം വരും എന്ന് മാത്രമല്ല വരുമാനത്തില്‍ കുറവുണ്ടാകുകയും ചെയ്യും..

ഒരു മാസമായി എത്ര പ്രാദേശിക കറന്‍സി കൊടുത്താലും ഡോളര്‍ കിട്ടാനില്ലാത്ത സ്ഥിതി ‍വിശേഷം ആണിവിടെ... എത്രയും പെട്ടന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ തലത്തില്‍ ഇതിനു നടപടി ഉണ്ടാകണം.......
2 വര്‍ഷത്തെ പ്രവാസം കഴിഞ്ഞു തിരിച്ചു പോകുന്ന പ്രവാസികള്‍ അവരുടെ സമ്പാദ്യം മുഴുവന്‍ ഇവിടെ തന്നെ ചിലവഴിക്കണം എന്ന് പറയുന്നതിലെ യുക്തി ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെ ആണ് .. ദയവായി
മാധ്യമങ്ങള്‍    ഇതൊരു പ്രധാന വിഷയമായി എടുക്കണം ......

Tuesday, January 11, 2011

2 ചിന്തകള്‍

1 .അര്‍ത്ഥം മനസ്സിലാകാതെ ജീവിക്കുന്നതിനേക്കാള്‍ ഭേദം അര്‍ത്ഥം മനസ്സിലാക്കാതെ മരിക്കുന്നതല്ലേ ??
അര്‍ത്ഥമില്ലായ്മക്ക് എന്താണുത്തരം ??.

2 . ഒരുവനെ/ഒരുവളെ ക്കുറിച്ച് മനസ്സിലാക്കിയതിന്റെ എത്രയോ ഇരട്ടിയാണ് അവരെ ക്കുറിച്ച് മനസ്സിലാക്കാത്തത്....  

Sunday, January 9, 2011

കേരള യാത്രകള്‍ -- ജനങ്ങളുടെ സ്വകാര്യ ജീവിതത്തിനുമേല്‍ ഉള്ള കടന്നു കയറ്റം..

ഇതാ ... കേരളത്തിലെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കാന്‍ വീണ്ടും ഒരു യാത്ര കൂടി ...മോചന യാത്ര .... എന്തില്‍ നിന്നാണ് ഈ രാഷ്ട്രിയക്കാര്‍ നമ്മളെ മോചിപ്പിക്കുന്നത് ??.... ചിലപ്പോള്‍ ഈ കേരളത്തില്‍ ഇപ്പോള്‍  കുറച്ചെങ്കിലും ഉള്ള മനസമാധാനത്തില്‍ നിന്നും മോചിപ്പിക്കാനായിരിക്കും.. ഈ യാത്രകള്‍ കൊണ്ട് ആര്‍ക്കാണ് മോചനം ലഭിക്കുക.. യാത്ര കടന്നു പോകുന്ന വഴിയിലെ ഗതാഗതം തടസ്സപ്പെടുത്തി ജനങ്ങളെ,  അവരുടെ സ്വര്യ ജീവിതത്തെ ബുദ്ടിമുട്ടിലാക്കാം.. ആളുകള്‍ ചോരനീരാക്കി അധ്വാനിക്കുന്ന പണത്തിന്റെ ഓഹരി ഫണ്ട് ആയും മറ്റും വാങ്ങി കുറച്ച ആളുകള്‍ക്ക് ലാവിഷായി പുട്ട് അടിക്കാം ..യാത്ര തീരുന്നത് വരെ... പാതയോരങ്ങളും മറ്റും പോസ്ടരുകളും കമാനങ്ങളും കൊണ്ട് ഗതാഗത തടസ്സവും ഭാവിയില്‍ അന്തരീക്ഷ മലിനീകരണവും സൃഷ്ടിക്കാം .... നാട് നീളെ നടന്ന ഇപ്പോഴത്തെ ഭരണ സംവിധാനത്തെ തെറി പറയാം... (പിന്നീട് ഭരണം കിട്ടുമ്പോള്‍ ഇതിനെക്കാള്‍ മോശമാക്കി ഭരിക്കാനും ഇവര്‍ക്കറിയാം). വഴിയരികില്‍ പൊതുയോഗങ്ങള്‍ നിരോധിച്ച കോടതി ഇടപെട്ടു ഈ യാത്രകളും നിരോധിക്കുവോ ??... ആവു.. കണ്ടറിയാം ...പ്രത്യേകിച്ചും ഇന്ന് judiciary തന്നെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഈ സമയത്ത് ..... പിന്നെ ഒരു സ്വകാര്യം ...... ഇപ്പോള്‍ ഇത് രാഷ്ട്രിയക്കാര്‍ നാടുനീളെ നടന്നു പ്രസന്ഗിച്ചാലും കേള്‍ക്കാന്‍ മറ്റ് സ്റ്റേറ്റില്‍  നിന്നും ആളെ ഇറക്കണം.... . അല്ലാതെ കേരളത്തിലെ സാമാന്യ ജനം ഇതിനു ചെവി കൊടുക്കാറില്ല...
ആരുടേയും സൈഡ് പറഞ്ഞതല്ല ... മറ്റവര്‍ പ്രതിപക്ഷത്തായാലും ഫലം തഥൈവ..........