Thursday, January 6, 2011

മതങ്ങള്‍, രാജ്യങ്ങള്‍ ഉണ്ടായത് - എന്റെ ചിന്ത

കുറച്ചു നാളുകള്‍ ആയി മിക്ക ബ്ലോഗുകളിലും മതത്തെയും ജാതികളെയും പറ്റി സുദീര്ഖമായ ലേഖനങ്ങള്‍ കാണുന്നു.. ഇനി പറയാന്‍ പോവുന്നത് എന്റെ ചിന്തകള്‍ മാത്രമാണ് കേട്ടോ ശാസ്ത്രിയമായ തെളിവുകള്‍ ഒന്നും ഇല്ല ..പക്ഷെ ഞാന്‍ ഒരു മനുഷ്യനായതുകൊണ്ട് ചുറ്റുപാടുകളില്‍  നിന്നും പാഠം  പഠിക്കണം എന്ന് കുട്ടിയായിരുന്നപ്പോള്‍  മനസ്സിലാക്കിയതുകൊണ്ട്  സ്വയം ചിന്തിച്ചെടുത്ത ചിന്തകള്‍ ആണ് നിങ്ങളുടെ മുന്നില്‍ വിളമ്പുന്നത്..

എന്താണ് മതം ?? മലയാള ഭാഷയില്‍ അതിനര്‍ത്ഥം അഭിപ്രായം എന്ന് മാത്രമാണ്.. എല്ലാ മനുഷ്യര്‍ക്കും പല വിധ അഭിപ്രായങ്ങള്‍ ഉണ്ട് ..ഇത്തരം ചില അഭിപ്രായങ്ങള്‍ ചേര്‍ന്ന് വരുന്ന ഒരു സമൂഹമാണ്‌ മതം എന്നത്. സത്യത്തില്‍ ഈ മതങ്ങള്‍ ഉണ്ടാകിയത് ഒരു ദൈവങ്ങളോ, അവതാരങ്ങളോ അല്ല .. മറിച് പുരാതന കാലങ്ങള്‍ക്ക്  മുന്പ് ജീവിച്ചിരുന്ന ചില മനുഷ്യര്‍ അവരുടെ അഭിപ്രായങ്ങള്‍ തലമുറകള്‍ക്ക്  പറഞ്ഞു കൊടുത്തും പ്രചരിപ്പിച്ചും മതങ്ങളായി വളര്‍ന്നതാണ്. 

എന്താണ് ഈ അഭിപ്രായങ്ങള്‍ ?? ആഹാരം കഴിക്കുന്നതിലെ  അഭിപ്രായം, പ്രകൃതിയെ ഭയക്കുന്നതിലെ അഭിപ്രായം, പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തുന്നതിലെ അഭിപ്രായം, ഇണ ചേരുന്നതിലെ അഭിപ്രായം, വസ്ത്രധാരണത്തിലെ അഭിപ്രായം എന്നിവ .. ഈ അഭിപ്രായങ്ങള്‍ വ്യത്യസ്ത തരത്തില്‍  ആയിരിക്കും  ഓരോ മനുഷ്യരിലും.. ഇതില്‍ ഏതാണ്ട് സമന്വയത്തില്‍ വരുന്നവര്‍  ഒരു കൂട്ടമായി പൊതുവായ ഒരു അഭിപ്രായ സമന്വയത്തില്‍ എത്തിചെര്‍ന്നപ്പോള്‍  ഒരു മതം ഇവടെ ജനിച്ചു...  ഏതോരു കൂട്ടത്തിനും ഒരു നേതാവ് വേണമല്ലോ ??. നേതാവകണമെങ്കില്‍ അയാള്‍ കഴിവ് തെളിയിക്കണം ..ഇങ്ങനെ  ഓരോ കഴിവുകള്‍ തെളിയിച് ഉണ്ടായ നേതാക്കളാണ് ഇന്ന് നമ്മള്‍ വാഴ്ത്തപ്പെടുന്ന ദൈവങ്ങള്‍... അവരുടെ ഓരോ വിശ്വാസങ്ങളും നമ്മള്‍ ദൈവ വിശ്വാസമായി എടുത്തു. എന്നിട്ടത് തലമുറകളായി കൈമാറ്റം  ചെയ്തു വരുന്നു.. എന്റെ ഈ വാദം എല്ലാവര്ക്കും സ്വീകരിക്കാവുന്നതാണ് പക്ഷെ ആരും സ്വീകരിക്കില്ല കാരണം വര്‍ഗീയ വിദ്വേഷം നിറഞ്ഞ മനസ്സുകള്‍ക്ക് നന്മ ചിന്തിക്കാന്‍ എവിടെ സമയം..

അടുത്ത യുഗത്തില്‍ ഇവിടെ ഉള്ള മതങ്ങള്‍ ഹിന്ദുവോ, മുസ്ലിമോ , ക്രിസ്ത്യനോ അല്ല.. കമ്മ്യുണിസ്റ്റ് കളും, ലിബരലുകളും , ഡെമോക്രാറ്റ് കളും മറ്റും  ആയിരിക്കും .. അത് ഉറപ്പാണ്‌.. കാരണം ഇന്ന് കൂടുതല്‍ അഭിപ്രായങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത്  അവര്‍ ആണല്ലോ ........
ഇനി എങ്ങിനെ ഈ അഭിപ്രായങ്ങള്‍ ഓരോ മതങ്ങള്‍ രൂപികരണത്തിന് കാരണമായി  എന്ന് ചിന്തിക്കാം....

 ഇതെല്ലം മനുഷ്യന്റെ മനസ്സുകളുടെ വ്യത്യസ്തത കൊണ്ടാണ് ഇങ്ങനെ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉരുത്തിരിഞ്ഞത്.. ഇന്ത്യയില്‍ പണ്ട് കാലം മുതലേ നില നിന്നിരുന്ന സംസ്കാരം ഒരു പ്രത്യേക മതത്തിന്റെതയിരുന്നില്ല.. അത് നാനാതരത്തിലുള്ള മനുഷ്യരുടെ പല അഭിപ്രായങ്ങള്‍ ക്രോദീകരിച്  ഉണ്ടായ ജീവിത സംസ്കാരം  ആയിരുന്നു. അതില്‍ തന്നെ കൂടുതല്‍ ആളുകള്‍ പ്രകൃതി ശക്തികളെ ഭയപെട്ടിരുന്നു... കൂടുതല്‍ ആളുകള്‍ സസ്യാഹാരം  മാത്രം ശീലിച്ചിരുന്നു. കുറേപ്പേര്‍ അതിനെ തുടര്‍ന്ന് പ്രകൃതി ശക്തികളെ  ആരാധിക്കാന്‍ തുടങ്ങി .. അവരില്‍ ചിലര്‍ പ്രകൃതി ശക്തിയുടെ മേല്‍  ചെറിയ ചെറിയ വിജയങ്ങള്‍ കണ്ടു.. അവരെ മടുള്ളവര്‍ ആരാധിച്ചു.  ശേഷം എന്തുണ്ടായെന്ന്  നിങ്ങള്‍ക്കറിയാമല്ലോ ( ശ്രീരാമന്‍, ശ്രീ കൃഷ്ണന്‍, ബുദ്ധന്‍, ജൈനന്‍ എന്നിവ) ഇങ്ങനെ ഉള്ള ആരാധകര്‍ ചേര്‍ന്ന്  ഉണ്ടാക്കിയ മതങ്ങളാണ് ഹിന്ദു മതം , ബുദ്ദമതം , ജ്യ്നമതം എന്നിവ... ഈ ഏഷ്യന്‍ കാലാവസ്ഥ അന്ന് മൃദു ആയിരുന്നത് കൊണ്ട് കൂടുതല്‍ പേരും സസ്യാഹാരം ഉപയോഗിച്ച് ജീവിച്ചു.. സസ്യാഹാരം സമ്പാദിക്കുന്നതിനു  സഹജീവികളെ കൊല്ലേണ്ട ആവശ്യം ഉണ്ടായിരുന്നില്ല..അതിനാല്‍ ആ സമൂഹത്തിലെ മിക്കവരും ഇന്ന് കാണുന്ന സസ്യാഹാര പ്രേമികളുടെ  മുത്തച്ഛന്‍ മാരായിരുന്നു.  വീണ്ടും കാലം മുന്നോട്ടു പോകുന്തോറും അഭിപ്രായങ്ങള്‍ മാറി മാറി വന്നു, ശക്തി വേണ്ടുന്നതിന്റെ ആവശ്യകത വന്നു. ശക്തിയും സാമര്‍ത്യവും ഉണ്ടാരുന്നവര്‍ ആളുകളെ വേര്‍തിരിച്ചു കൂടെ നിര്‍ത്തി. (ഇന്നത്തെ ഗുണ്ട നേതാക്കലെപോലെ ) അങ്ങനെ വീണ്ടും പരസ്പരം പോരടിച്ചു രാജ്യങ്ങള്‍ ഉണ്ടായി..

ഇനി അറബി ഭൂഖണ്ടത്തിലെക്ക് പോകാം .. അവിടെയും ഇതുപോലെ തന്നെ ജീവിതത്തിനായി മല്ലടിച്ച് കൊണ്ടിരുന്ന ജനങ്ങള്‍ക്ക് ഇടയിലേക്ക് സാമര്ത്യമുള്ള നേതാക്കള്‍ കടന്നു വന്നു. അവരും പല വിധ അഭിപ്രായങ്ങള്‍ കൂട്ടിയോജിപ്പിച്ചപ്പോള്‍  ഒന്നായി നില്‍ക്കെണ്ടാതിന്റെ ആവശ്യകത മനസ്സിലാക്കി ഒന്നായി നിലകൊണ്ടു.. ഇതിനു പ്രധാന കാരണം പ്രകൃതിയുടെ വികൃതി കള്‍ ആയിരിക്കണം .. (മരുഭുമി, ഭഷണ ദൌര്‍ലഭ്യം ) അവരും പ്രകൃതിയോടു പട പൊരുതി പ്രകൃതി വിഭവങ്ങള്‍ ചൂക്ഷണം ചെയ്തു വളര്‍ന്നു വന്നു.. അവരുടെ നേതാവിനെ ആരാധിച്ചും വന്നു .. അങ്ങനെ മറൊരു ഭൂഖണ്ടവും രാജ്യങ്ങളും ഉണ്ടായി വന്നു..
ഇനി പാശ്ചാത്യ ദേശത്തേക്ക്... അന്നാട്ടിലെ കാലാവസ്ഥ മറ്റു  ദേശങ്ങളില്‍ നിന്നും തുലോം  വ്യത്യസ്തമായിരുന്നു . അവരുടെ നിറത്തിലും രൂപത്തിലും വ്യത്യാസം ഉണ്ടായി .  അവരും അങ്ങനെ നില നില്‍പ്പിനയുള്ള പോരാട്ടത്തില്‍ ആയി ... മര്ദ്ദകനും മര്‍ദ്ദിതന്‍ ഉം   ഉണ്ട്ടായി‍ . നേതാക്കന്മാര്‍ ഉണ്ടായി (ആരാണെന്നു നിങ്ങള്‍ ഊഹിച്ചോളൂ . )

ഇനി ആണ് യഥാര്‍ത്ഥ കഥ ആരംഭിക്കുന്നത് ... അതാതു  നാടുകളില്‍  ഭഷ്യ സുരക്ഷ ക്ഷാമം നേരിട്ടപ്പോള്‍ അവര്‍ പുതിയ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി യാത്ര തുടങ്ങി (കുടിയേറ്റങ്ങള്‍ ) .. ശക്തി  ഉള്ളവന്‍ ശക്തി  കുറഞ്ഞവന്റെ നേരെ ആക്രമണം അഴിച്ചുവിട്ടു..രാജ്യങ്ങള്‍  കീഴടക്കി, ഭാഷ്യ സാധനങ്ങള്‍  കവര്‍ന്നു, സംസ്കാരങ്ങള്‍  സായത്തമാക്കി .. അവരുടെ സംസ്കാരങ്ങള്‍ അവിടെ അവശേഷിപ്പിച്ചു.... പൊതുവേ ദുര്‍ബലരായ ഏഷ്യന്‍ രാജ്യങ്ങള്‍ എല്ലാവരോടും സന്ധി  ചെയ്തു അവരുടെ സംസ്കാരങ്ങള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കി .. അവിടെയും അധികാര ഭ്രാന്തന്മാരായ ചിലര്‍ രാജ്യങ്ങളെ പിടിച്ചെടുക്കുകയും അവരുടെ സംസ്കാരം ബലമായി അനുഗമിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതോടെ ഇവിടെ ഇന്ന് കാണുന്ന ലോകം പിറന്നു...
 ഇത് അല്ലാതെ ആരും ഒരു ദൈവങ്ങളും നൂലില്‍ കെട്ടിയോ  മറ്റോ ഉണ്ടാക്കിയത്  അല്ല ഈ മതങ്ങളും മറ്റും.. ഗതികെട്ടപ്പോള്‍ എഴുതിപ്പോയതാണ് അക്ഷരതെറ്റുകള്‍ പൊറുക്കുമല്ലോ ?? എഴുത്തില്‍ മുന്‍പരിചയം അത്രയും ഇല്ല .....

6 comments:

 1. ഇത് അല്ലാതെ ആരും ഒരു ദൈവങ്ങളും നൂലികെട്ടിയോ മറ്റോ ഉണ്ടാകിയത് അല്ല ഈ മതങ്ങളും മറ്റും..

  ReplyDelete
 2. ലേഖനം കൊള്ളാം.
  അറിവിന്റെ പരിമിതിയില്‍ ഞാനും കമന്റുന്നില്ല ;)

  ReplyDelete
 3. അക്ഷരപിശാച് ഒരുപാടുണ്ട്...
  ആശംസകൾ...

  ReplyDelete
 4. nsha surabhi , thanks for reading

  v k... aksharathetukal thiruthiyittund... samayam kittiyillarunnu... ningalude protsahanamanu kooduthal chinthickanulla ente shakthi...

  ReplyDelete
 5. സ്വതന്ത്രമായി ചിന്തിക്കാനുള്ള മനസ്സ് നല്ലതാണ്. താങ്കൾ അവതരിപ്പിച്ച വിഷയം പക്ഷെ ഇത്ര ചെറിയ ഒരു കുറിപ്പിൽ ഒതുക്കാവുന്നതല്ല. ഈ വിഷയങ്ങളിൽ ധാരാളം ചിന്തകളും നിഗമനങ്ങളും നടന്നു കഴിഞ്ഞു. പൂർവ്വസൂരികളുടെ അഭിപ്രായങ്ങളിലെ നെല്ലും പതിരും മനസ്സിലാക്കാനുള്ള നിക്ഷ്പക്ഷമനസ്സോടെയുള്ള വായന സ്വകീയമായ നിലപാടുകളിൽ (കൂടുതൽ യുക്തിസഹമായ) എത്താൻ സഹായിക്കുമെന്നു തോന്നുനു. ആശംസകൾ

  ReplyDelete
 6. ഇത്‌ കൊള്ളാം, ഞാന്‍ ഒരു ഉറച്ച മുസ്ളിമാണെന്നു പറയുന്നതോടൊപ്പം ചിന്തിക്കുന്ന, അതും സ്വതന്ത്യ്രമായി ചിന്തിക്കുന്ന മനസ്സുകളെ ഇഷ്ടപ്പെടുക കൂടി ചെയ്യുന്നതിനാല്‍ ഈ ശ്രമം എനിക്കിഷ്ടമായി എന്നു കൂടി പറയുന്നു. മതങ്ങള്‍ ഉണ്ടാക്കിയത്‌ ദൈവമല്ല. കാരണം ദൈവമാണ്‌ മതമുണ്ടാക്കിയത്‌ എങ്കില്‍ ഇവിടെ ഒരേ ഒരു മതമേ കാണൂ. മനുഷ്യണ്റ്റെ വിശ്വാസങ്ങളിലും ദൈനം ദിന ജീവിത രീതിയിലും, സാമൂഹിക വ്യവസ്ഥയിലുമൊക്കെ അവന്‍ ജീവിക്കുന്ന ചുറ്റുപാടുകള്‍ വലിയ സ്വാധീനങ്ങള്‍ ചെലുത്തിയിട്ടുണ്ട്‌ എന്നത്‌ നൂറു ശതമാനം സത്യമായ കാര്യമാണ്‌. ഇന്ന്‌ നമുക്ക്‌ വേണ്ടത്‌, നമ്മളെപ്പോഴും നമ്മിലെ അന്ധവിശ്വാസം നമ്മെ നശിപ്പിച്ചു കളയുന്നതിനെ കുറിച്ച്‌ ജാഗരൂകരായിരിക്കുക എന്നതാണ്‌. താങ്കള്‍ക്ക്‌ ആയിരമായിരം ശുഭാശംസകള്‍.

  ReplyDelete

marumozhikal@gmail.com