Showing posts with label വാര്‍ത്ത. Show all posts
Showing posts with label വാര്‍ത്ത. Show all posts

Wednesday, January 19, 2011

മാലിദ്വീപില്‍ പ്രവാസികളുടെ പ്രതിസന്ധി

ഇന്നലെ മുതല്‍ മാലിദ്വീപ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം ഇവിടെ ഉള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുതലായ ബാങ്കുകള്‍ വഴി പ്രവാസി ഇന്ത്യക്കാരുടെ സമ്പാദ്യം ഇന്തിയിലെച്ക് അയക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു.. ഇതിന്‍പ്രകാരം
ഒരാള്‍ക്ക് പരമാവധി 500  യു എസ് ഡോളര്‍ മാത്രമേ ഒരു മാസം നാട്ടിലേക്ക് അയക്കാന്‍ പറ്റുകയുള്ളു...
ഇവിടെ ഇപ്പോള്‍ ഡോളര്‍ കിട്ടുന്നതിനു നമ്മുടെ ഇന്ത്യന്‍ രൂപയുടെ 55 രൂപക്ക് തുല്യമായ പ്രാദേശിക കറന്‍സി കൊടുക്കണം എന്ന് മാത്രമല്ല ഇവിടെ കിട്ടുന്ന സമ്പളം ഡോളറിനു ഇടവും കുറഞ്ഞ മൂല്യത്തില്‍ ഉള്ള പ്രാദേശിക കറന്‍സി ആണ് .. ഒരു  ഡോള്ളരിന്മേല്‍ സാധാരണക്കാര്‍ക്ക് 10  ഇന്ത്യന്‍ രൂപയോളം നഷ്ടം വരും എന്ന് മാത്രമല്ല വരുമാനത്തില്‍ കുറവുണ്ടാകുകയും ചെയ്യും..

ഒരു മാസമായി എത്ര പ്രാദേശിക കറന്‍സി കൊടുത്താലും ഡോളര്‍ കിട്ടാനില്ലാത്ത സ്ഥിതി ‍വിശേഷം ആണിവിടെ... എത്രയും പെട്ടന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ തലത്തില്‍ ഇതിനു നടപടി ഉണ്ടാകണം.......
2 വര്‍ഷത്തെ പ്രവാസം കഴിഞ്ഞു തിരിച്ചു പോകുന്ന പ്രവാസികള്‍ അവരുടെ സമ്പാദ്യം മുഴുവന്‍ ഇവിടെ തന്നെ ചിലവഴിക്കണം എന്ന് പറയുന്നതിലെ യുക്തി ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെ ആണ് .. ദയവായി
മാധ്യമങ്ങള്‍    ഇതൊരു പ്രധാന വിഷയമായി എടുക്കണം ......