Sunday, January 9, 2011

കേരള യാത്രകള്‍ -- ജനങ്ങളുടെ സ്വകാര്യ ജീവിതത്തിനുമേല്‍ ഉള്ള കടന്നു കയറ്റം..

ഇതാ ... കേരളത്തിലെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കാന്‍ വീണ്ടും ഒരു യാത്ര കൂടി ...മോചന യാത്ര .... എന്തില്‍ നിന്നാണ് ഈ രാഷ്ട്രിയക്കാര്‍ നമ്മളെ മോചിപ്പിക്കുന്നത് ??.... ചിലപ്പോള്‍ ഈ കേരളത്തില്‍ ഇപ്പോള്‍  കുറച്ചെങ്കിലും ഉള്ള മനസമാധാനത്തില്‍ നിന്നും മോചിപ്പിക്കാനായിരിക്കും.. ഈ യാത്രകള്‍ കൊണ്ട് ആര്‍ക്കാണ് മോചനം ലഭിക്കുക.. യാത്ര കടന്നു പോകുന്ന വഴിയിലെ ഗതാഗതം തടസ്സപ്പെടുത്തി ജനങ്ങളെ,  അവരുടെ സ്വര്യ ജീവിതത്തെ ബുദ്ടിമുട്ടിലാക്കാം.. ആളുകള്‍ ചോരനീരാക്കി അധ്വാനിക്കുന്ന പണത്തിന്റെ ഓഹരി ഫണ്ട് ആയും മറ്റും വാങ്ങി കുറച്ച ആളുകള്‍ക്ക് ലാവിഷായി പുട്ട് അടിക്കാം ..യാത്ര തീരുന്നത് വരെ... പാതയോരങ്ങളും മറ്റും പോസ്ടരുകളും കമാനങ്ങളും കൊണ്ട് ഗതാഗത തടസ്സവും ഭാവിയില്‍ അന്തരീക്ഷ മലിനീകരണവും സൃഷ്ടിക്കാം .... നാട് നീളെ നടന്ന ഇപ്പോഴത്തെ ഭരണ സംവിധാനത്തെ തെറി പറയാം... (പിന്നീട് ഭരണം കിട്ടുമ്പോള്‍ ഇതിനെക്കാള്‍ മോശമാക്കി ഭരിക്കാനും ഇവര്‍ക്കറിയാം). വഴിയരികില്‍ പൊതുയോഗങ്ങള്‍ നിരോധിച്ച കോടതി ഇടപെട്ടു ഈ യാത്രകളും നിരോധിക്കുവോ ??... ആവു.. കണ്ടറിയാം ...പ്രത്യേകിച്ചും ഇന്ന് judiciary തന്നെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഈ സമയത്ത് ..... പിന്നെ ഒരു സ്വകാര്യം ...... ഇപ്പോള്‍ ഇത് രാഷ്ട്രിയക്കാര്‍ നാടുനീളെ നടന്നു പ്രസന്ഗിച്ചാലും കേള്‍ക്കാന്‍ മറ്റ് സ്റ്റേറ്റില്‍  നിന്നും ആളെ ഇറക്കണം.... . അല്ലാതെ കേരളത്തിലെ സാമാന്യ ജനം ഇതിനു ചെവി കൊടുക്കാറില്ല...
ആരുടേയും സൈഡ് പറഞ്ഞതല്ല ... മറ്റവര്‍ പ്രതിപക്ഷത്തായാലും ഫലം തഥൈവ..........

3 comments:

  1. പാവം ജനങ്ങള്‍ ..... ഇതൊക്കെ സഹിക്കാന്‍ എങ്ങിനെ ശീലിക്കുന്നു !!!!!!!!

    ReplyDelete
  2. അതേ, പൊതുജനം കഴുത തന്നെ ഇപ്പോഴും.തെരഞെടുപ്പ് വരുമ്പോള്‍ ഇത്തരം പല യാചനാ യാത്രകളും നാം കാണേണ്ടി വരും

    ReplyDelete
  3. പ്രസംഗം കേട്ടുനിൽക്കുന്നുവെന്ന് അഭിനയിച്ചു നിൽക്കുന്ന കഠിന ഹൃദയന്റെ കാര്യം...?

    ReplyDelete

marumozhikal@gmail.com