Thursday, January 20, 2011

തരളിത ഹൃദയം

ഉള്ളി വില കേട്ടാല്‍ ഞെട്ടുന്ന ഹൃദയം .....
പെട്രോള്‍ വില കേട്ടാല്‍ ഞെട്ടുന്ന  ഹൃദയം ....
ഓട്ടോ ചാര്‍ജ് കേട്ടാല്‍ ഞെട്ടുന്ന ഹൃദയം ....
പച്ചക്കറി വില കേട്ടാല്‍ ഞെട്ടുന്ന ഹൃദയം ......
എന്റെ പാവം ഹൃദയം .....

ബൈപാസ്സില്‍ പോയാല്‍ ഞെട്ടുന്ന ഹൃദയം ....
ബൈപാസ് ചെയ്തില്ലേല്‍ നില്ക്കുന്ന ഹൃദയം ....
ബില്ല് കണ്ടാലോ മരിക്കുന്ന ഹൃദയം ......
എന്റെ പാവം ഹൃദയം.......

കള്ളം പറഞ്ഞാല്‍ കുളിരുന്ന ഹൃദയം....
കള്ളത്തരത്തില്‍ കരയുന്ന  ഹൃദയം ..

കള്ളികള്‍ ആരോ  കവര്‍ന്നെന്റെ ഹൃദയം...
എന്റെ പാവം  ഹൃദയം ......

കാശില്ല എങ്കില്‍ കരയുന്ന ഹൃദയം ....
കാഴ്ച മരവിച്ചു കരിയുന്ന ഹൃദയം ....
കാണാത്തതെല്ലാം കാണുന്ന ഹൃദയം ....
എന്റെ പാവം ഹൃദയം 







9 comments:

  1. മനസ്സിന്റെ വിങ്ങല്‍ ഒന്ന് പറഞ്ഞതാ ...

    ReplyDelete
  2. ഇക്കാലത്ത് ഹ്ര്‌ദയശൂന്യനാകുന്നതാണ് നല്ലത്. അല്ലെങ്കിൽ ഞെട്ടാനേ നേരമുള്ളു. കലികാലം.

    ReplyDelete
  3. ഇന്നലെ വന്നപ്പോള്‍ ഹൂദയം എന്ന വാക്ക് മാത്രമേ വായിക്കാന്‍ പറ്റുമായിരുന്നുള്ളു.
    ഇപ്പൊ ശെരിയായല്ലോ..

    പാവം ഹൃദയം.
    വായിക്കാന്‍ രസമുണ്ട്.

    ReplyDelete
  4. ഇപ്പോള്‍ ഞെട്ടുന്ന ഹൃദയം ആര്‍ക്കുമില്ല കേരളത്തില്‍!
    ഏതു വാര്ത്തയോടും താദാത്മ്യം പ്രാപിക്കാന്‍ തക്ക മനസ്സ് അവന്‍ പാകപ്പെടുത്തിയെടുതിരിക്കുന്നു.
    ഹൃദയത്തിന് രക്തം പമ്പ് ചെയ്യുന്ന പണി മാത്രമേ ഇപ്പോള്‍ ഉള്ളൂ.

    ReplyDelete
  5. പൊട്ടാന്‍ തയ്യാറായ ഒരു ഹൃദയമുണ്ടാവുക എന്നു പറയുന്നതു തന്നെ ഒരു ആശ്വാസമാണ്‌. സ്വന്തം വേദനയില്‍ ആര്‍ക്കും കരയാം. അപരണ്റ്റെ വേദയില്‍ കണ്ണൂ നീര്‍ പൊഴിക്കുമ്പോഴേ നാമൊക്കെ മനുഷ്യരാവൂ. പതിനായിരങ്ങളുടെ പ്രതികരണ ശേഷി നഷ്ടപ്പെട്ടോട്ടെ. പക്ഷെ, നമ്മുടെ പ്രതികരണ ശേഷി നാം നഷ്ടപ്പെടുത്തരുത്‌.

    ReplyDelete
  6. അതെ എന്റെതും കാണുന്നില്ല. ഏതോ കള്ളി കവര്‍ന്നു. ഹൃദയ കവിത നന്നായി.

    ReplyDelete
  7. എല്ലാവരുടെയും ഹൃദയം അങ്ങന തന്നെ, കാലോചിതമായ രചന, പാട്ടിന്റെ താളം തോന്നി

    ReplyDelete
  8. വല്ലാത്തൊരു ഹൃദയം തന്നെ.അല്ലേ സുരേഷ് ഭായ്?പിന്നെ ഇമ്മാതിരി ഇനി വിങ്ങല്ലെ കെട്ടാ.ഇനിയും ജീവിക്കേണ്ടതാ ഈ സാധനം കൊണ്ട് :)

    ReplyDelete

marumozhikal@gmail.com