അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. ഞാന്‍ പതിവുപോലെ 6.30 നു തന്നെ എഴുന്നേറ്റു പ്രഭാത കൃത്യങ്ങള്‍ക്ക് ശേഷം ഭക്ഷണത്തിനായി കാന്റിനിലെക്ക് പോയി.. രണ്ടായിരത്തി എട്ടിലെ ഒരു നവംബര്‍ മാസത്തില്‍ ഞാന്‍ പോണ്ടിച്ചേരിയിലെ ഒരു റിസോര്‍ട്ടില്‍ സാമ്പത്തിക വിഭാഗം മേധാവിയായി ജോലി ചെയ്യുന്നു. അന്നും ഭക്ഷണത്തിന് വേണ്ടി ഞാനും ക്യുവില്‍ സ്ഥാനം പിടിച്ചു.. അപ്പോള്‍ അതാ ഞങ്ങളുടെ കസ്ടമര്‍ റിലേഷന്‍ മാനേജര്‍ വിനുമോന്‍ ഓടി വരുന്നു... സാര്‍ അവിടെ ടി വി യില്‍ അറിയിപ്പ് ..ഇന്ന് സുനാമി ഉണ്ടാവാന്‍ സാധ്യത ഉണ്ടെന്നു മുന്നറിയിപ്പ്.. ഞാന്‍ ഞെട്ടിപ്പോയി.. 2004 ല് ഉണ്ടായ സുനാമിയില്‍ ചെറായി ബീച്ച് സന്ദര്‍ശിക്കാന്‍ പോയി സുനാമിയില്‍ പെട്ട അനുഭവമുള്ള എനിക്ക് അത് കേട്ടപ്പോള്‍ ദേഹത്ത ഒരു കുളിര് കേറുന്നതുപോലെ തോന്നി .. ഭയമെന്തന്നു ശെരിക്കും ഞാന്‍ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത് ...ഉച്ചയോടെ കൊടുങ്കാറ്റുവീശിയടിക്കാന്‍ ആരംഭിച്ചു. തുടര്‍ന്ന് ശക്തിയായ മഴയും.. മുറിയുടെ വാതിലുകള്‍ ശക്തിയില്‍ തുറന്നടയാന്‍ ആരംഭിച്ചു. വൈകുന്നെരമായപ്പോലെക്കും പോണ്ടിച്ചേരി മുഴുവന്‍ വെള്ളപ്പൊക്കം തുടങ്ങി ... ഞങ്ങള്‍ ഭയന്ന് വിറച്ചു രേസോര്‍ത്ടിനുള്ളില് തന്നെ ഇരുന്നു . . മുരിയീരുന്നാല് അലറിയടിക്കുന്ന ഇന്ത്യന്‍ മഹാസമുദ്രം കാണാം .. പണ്ടത്തെ സുനാമിയുടെ ഭീതി വിട്ടകന്നത് ഈ സമുദ്രത്തെ കണ്ടതുകൊണ്ടാണ്. പക്ഷെ ഇന്ന് .... റിസോര്‍ട്ടിലെ ചില ഹട്ടുകള്‍ ശക്തിയായ കൊടുങ്കാറ്റില്‍ പൊളിഞ്ഞു തുടങ്ങി ... രിരോട്ടിന്റെ ഉടമയായ ഫ്രഞ്ചുകാരന്‍ ഒരു ട്രൌസര്‍ മാത്രം ധരിച്ചു കൊണ്ട് അവിടെയും ഇവിടെയും ഓടി നടക്കുന്നു .. അപ്പോള്‍ ഞങ്ങള്‍ മാനേജര്‍ മാരെല്ലരും കൂടി വില്ലുപുരതുള്ള ഒരു സുഹൃത്തിന്റെ വീട്ടില്‍ പോകാം എന്ന് തീരുമാനിക്കുകയും അവസാനം ഇവിടെ ഉള്ള മറ്റു സഹജീവികളെ ഇങ്ങനെ വിട്ടു പോകണ്ട മരിക്കുകയാണെങ്കില്‍ ഒന്നിച്ചു മരിക്കാം എന്ന് തീരുമാനിക്കുകയും ചെയ്തു.. എന്തായാലും പിറ്റേന്ന് വൈകുന്നേരമായപ്പോള്‍ മഴ കുറഞ്ഞു ...സുനാമി ഭീഷിണി പിന്വലിച്ചു ... സമാധാനമായി ... 2 ദിവസത്തിന് ശേഷം അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി ജോലി രാജി വച്ച് വീട്ടിലേക്ക് മടങ്ങിപോയി. .
അന്ന് ശെരിക്കും പേടിച്ചൂട്ടോ ....
ReplyDeleteഏതായാലും വീട്ടിലേക്കു മടങ്ങിയത് നന്നായി.
ReplyDeleteപേടിപ്പോസ്റ്റ് നന്നായി,