Thursday, January 6, 2011

" പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം "

ഇന്നലെ രാത്രി ഒരു ഡിന്നര്‍ പാര്‍ട്ടി ഉണ്ടായിരുന്നു Thai wok restaurant - ല് 9 മണിക്ക് തന്നെ പാര്‍ട്ടി ആരംഭിച്ചു. ഓഫീസിലെ എല്ലാ സ്റ്റാഫുകളും  ഉണ്ടായിരുന്നു. കമ്പനിയുടെ വാര്‍ഷികം ആയിരുന്നു . ആദ്യം തന്നെ സൂപ്പില്‍  ആരംഭിച്ചു . അതും മീന്‍ ചേര്‍ത്തുണ്ടാക്കിയ  അസ്സല്‍ thailand soup  . അതിനുശേഷം കോളകള്‍. ഇടക്ക് നാട്ടില്‍ നിന്നും നല്ലപാതിയുടെ കോള്‍. പാര്‍ട്ടിയില്‍ ആണെന്ന് പറഞ്ഞപ്പോള്‍ പതിവ് പരിഭവം .. വെള്ളമടി പേടിച് ആണേ.. ഈ രാജ്യത്ത് ആ സാധനം കണി കാണാന്‍ കൂടി കിട്ടില്ലല്ലോ എന്ന് പറഞ്ഞപ്പോള്‍ ആണ് ആള്‍ക്ക് സമാധാനം ആയത് . പിന്നെ രാത്രിയില്‍ പോയതിന്റെ പേരിലായി.. കൂടെ കൂട്ടുകാര്‍ ഉണ്ടെന്നും അവര്‍ റൂമില്‍ ഡ്രോപ്പ് ചെയ്യും എന്ന് പറഞ്ഞപ്പോള്‍ വീണ്ടും അവള്‍ക്ക് സമാധാനം. പെണ്ണല്ലേ ...സ്വാഭാവികമായും ഉണ്ടാവുന്ന അവസാനത്തെ സംശയം... ഈശ്വര അത് ചോദിച്ചില്ലല്ലോ എന്ന് വിചാരിച്ചപോള്‍ തന്നെ ചോദ്യം വരുന്നു .. കൂടെ ഓഫീസിലെ സുന്ദരിമാര്‍ ആരൊക്കെ  ഉണ്ട് ? സമാധാനമായി. . .  അതും ചോദിച്ചു..  
എല്ലാവരും ഇവിടെ ഹോട്ടലില്‍ തന്നെ ഉണ്ടെന്നും അവര്‍ വേറെ മേശയില്‍ ആണെന്നും ആരുമായിട്ടും കമ്പനി ഇല്ലെന്നും പറഞ്ഞു സമാധാനിപ്പിച്ചതിനു ശേഷമാണു അവള്‍ ഫോണ്‍ വച്ചത് .... റൂമില്‍ ചെല്ലുമ്പോള്‍ മിസ്സ്‌ കാള്‍ തരാന്‍ മറക്കണ്ട എന്നും പറഞ്ഞാണ് കാള്‍ കട്ട്‌ ചെയ്തത്....
" പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം "

9 comments:

  1. പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം "

    ReplyDelete
  2. ഇതൊരു പാരതന്ത്ര്യം ആണോ ! ഈ പാരതന്ത്ര്യം നല്ലതല്ലേ !

    ReplyDelete
  3. കൂടെ കിടക്കുന്നവനേ രാപ്പനി അറിയൂ..
    താങ്കളെ ശരിക്കറിയുന്നത് കൊണ്ടാ ഈ പേടി!

    ReplyDelete
  4. ഇസ്മയില്‍ല്‍ല്‍ .......!!!!

    അല്ലാ, സൂപ്പിന്ന് പേരുകേട്ടിടമോ?

    ReplyDelete
  5. വില്ലജ് മാന്‍ , എന്തായാലും അത് ശീലിച്ചു തുടങ്ങി ,
    ഇസ്മായില്‍ , ഞാനടുതില്ലാതത് കൊണ്ടുള്ള വിഷമം കൊണ്ട കേട്ടോ ...
    നിശാ സുരഭി, അതൊരു തായിലണ്ട് ഹോട്ടല്‍ അല്ലെ .... മീന്‍ സൂപ്പും ..അതൊകൊണ്ട് ഞാന്‍ തന്നെ പേരിട്ടതാ

    എല്ലാവര്ക്കും നന്ദി...

    ReplyDelete
  6. ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്.

    ReplyDelete

marumozhikal@gmail.com