അങ്ങനെ 45 ദിവസത്തിന് ശേഷത്തെ വെക്കേഷന്‍ കഴിഞു മനോജ് തിരിച്ചെത്തി.. (ഞാന്‍ ഇവിടെ മാലിദ്വീപില്‍ തലസ്ഥാന നഗരിയില്‍ ആണ് താമസം, കമ്പനി വക താമസസ്ഥലം , ഒരു ഇന്ടിപെണ്ടാണ്ട് മുറി ). അവന്‍ ഇവിടെ നിന്നും 14 മണിക്കൂര്‍ ദൂരെ ഒരു ദ്വീപിലാണ് ജോലി ചെയ്യുന്നത് , അദ്ധ്യാപകന്‍. എന്റെ വീട്ടില്‍ നിന്നും കൊടുത്തു വിട്ട ഒരു വലിയ പൊതിയും താങ്ങിപ്പിടിച്ചു അധ്യാപകര്‍ക്കുള്ള രജിസ്ട്രേഷന്‍ കൌണ്ടറില്‍ നില്‍ക്കുന്ന അവനെ കണ്ടപ്പോള്‍ പാവം തോന്നി.. എന്തായാലും അവന്‍ എന്റെ കൂട്ടുകാരന്‍ അല്ലെ ... കഴിഞ്ഞ 27 വര്‍ഷമായി എന്നെ അറിയാവുന്നവന്‍.. അതുകൊണ്ട് ഒരു കുറ്റബോധവും തോന്നിയില്ല... ആ പാക്കറ്റിനുള്ളില്‍ സബരിമല പ്രസാദവും അമ്മ ഉണ്ടാക്കിയ ഏത്തക്ക ഉപ്പേരിയും ആണ്..പിന്നെ 2 വലിയ കുപ്പികളില്‍ കാചെണ്ണയും... എന്തായാലും മുടി പകുതിയിലേറെ പോയിക്കഴിഞ്ഞിരിക്കുന്നു എന്ത് എണ്ണ തേച്ചാലും കാര്യമില്ല.
അതാ വൈകുന്നനെരമായപ്പോള്‍ മനോജിന്റെ കാള്‍ .... മുറി ഒന്നും ഒഴിവില്ല. അവനും സുഹൃത്തുക്കള്‍ക്കും ഫ്രഷ് ആകാന്‍ ഒരു സൗകര്യം വേണമെന്ന്.. അവര്‍ക്ക് രാത്രിയിലെ 8 .30 നുള്ള ബോട്ടില്‍ പോകേണ്ടതാണ്. എന്തായാലും ഞാന്‍ എന്റെ മുറിയില്‍ പെട്ടന്ന് തന്നെ സൗകര്യം ഒരുക്കികോടുത്തു.. എന്തായാലും ഇന്നലത്തെ ബോറന്‍ സായാഹ്നം അങ്ങനെ അവന്റെ സുഹൃത്തുക്കളാല്‍ ശബ്ദമുഖരിതമായി ..
എന്തായാലും ഇന്നലത്തെ ബോറന്‍ സായാഹ്നം അങ്ങനെ അവന്റെ സുഹൃത്തുക്കളാല്‍ ശബ്ദമുഖരിതമായി ..
ReplyDelete