Saturday, January 8, 2011

ഉറക്കം കളഞ്ഞ മൊബൈല്‍ നമ്പര്‍

അന്നുതന്നെ ചെയ്തുതീര്‍ക്കണ്ട ജോലിതിരക്കായിരുന്നതിനാല്‍ വളരെ ക്ഷീണിച്ചാണ് അയാള്‍ മുറിയിലെതിയത്. കുളിയും ഭക്ഷണവും കഴിഞ്ഞു ഒന്നു മയങ്ങാന്‍ കിടന്നപ്പോഴാണ്‌ അയാളുടെ മനസ്സില്‍ ആ നമ്പര്‍ തെളിഞ്ഞു വന്നത് 7895751  ആഅഹ്. ഇതേതു നമ്പര്‍ അയാള്‍ ആ നമ്പര്‍ മറക്കാന്‍ ശ്രമിച്ചു. പക്ഷെ പിന്നെയും ആ നമ്പര്‍ അയാളുടെ മനസ്സിലേക്ക് മാറി മാറി വന്നു.. ഹോ ശല്യമായല്ലോ !!! ഈ നമ്പര്‍ മനസ്സില്‍ നിന്നും പോകുന്നില്ലല്ലോ ...ഇതേതു നമ്പര്‍ ??.... അയാള്‍ ആലോചിച്ചു...വീണ്ടും അയാള്‍ ആ നമ്പര്‍ മറക്കാന്‍ ശ്രമിച്ചു ... എവിടെ ? മറക്കാന്‍ ശ്രമിക്കുംപോളെല്ലാം ആ നമ്പര്‍ പൂര്‍വാധികം ശക്തിയോടെ അയാളുടെ ചിന്തയിലേക്ക് കടന്നു വന്നു... അയാളുടെ ഉറക്കം നഷ്ടപ്പെട്ടു തുടങ്ങി.
ഈ നമ്പര്‍ രാത്രി മുഴുവന്‍ അയാളെ ശ്വാസം മുട്ടിച്ചുകൊണ്ട് കൂട്ടിയും കിഴിച്ചും കൊണ്ടിരുന്നു ..... നേരം വെളുത്തപ്പോള്‍ ഉറക്കക്ഷീണം കാരണം അയാളുടെ മുഖം പ്രേതം കണക്കെ കാണപ്പെട്ടു... ഒന്ന് തിരിച്ചു വിളിച്ചു നോക്കാന്‍ നാശം മൊബൈലില്‍ ബാലന്‍സും ഇല്ലായിരുന്നു ... എന്നിട്ടും ഈ നമ്പര്‍ അയാളെ അകാരണമായി പീടിപ്പിച്ചുകൊണ്ടിരുന്നു.. ആകെ ഭ്രാന്ത്‌ പിടിച്ച അയാള്‍ ഒരു കിലോമീറ്റര്‍ അകലയൂള്ള റീചാര്‍ജ് കടയില്‍ പോയി റീചാര്‍ജ് ചെയ്ത് ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചു...

അത് ഓഫിസ് ലെ പ്യൂണിന്റെ നമ്പര്‍ ആയിരുന്നു .. എന്തെങ്കിലും അത്യാവശ്യം വന്നാല്‍ വിളിക്കാന്‍ ബോസ് അയാള്‍ക്ക് ഇന്നലെ നല്‍കിയത് .അയാള്‍ അത് മൊബൈലില്‍ സേവ് ചെയ്യാന്‍ വിട്ടുപോയതാരുന്നു.....

ഗുണപാഠം :  ആരെങ്കിലും നമ്പര്‍ തന്നാല്‍ മനസ്സില്‍ മാത്രം സേവ് ചെയ്യരുത് ..... മൊബൈലിലും കൂടി സേവ് ചെയ്യണം....

6 comments:

  1. ഗുണപാഠം : ആരെങ്കിലും നമ്പര്‍ തന്നാല്‍ മനസ്സില്‍ മാത്രം സേവ് ചെയ്യരുത് ..... മൊബൈലിലും കൂടി സേവ് ചെയ്യണം....

    ReplyDelete
  2. short and cute with a message.............

    ReplyDelete
  3. കഥ കൊള്ളാം..
    വിഷയം നേരിട്ടു പറയുന്നപോലെ അല്ലാതെതന്നെ, ഈ കഥ ഒന്നുകൂടി ഭാവന ചേര്‍ത്ത് കൊഴുപ്പ് കൂട്ടിയാല്‍ വളരെ നല്ലൊരു മിനിക്കഥ ആക്കാമായിരുന്നു എന്ന് എനിക്ക് തോന്നുന്നു.
    ഒന്ന് കൂടി ശ്രമിച്ചു നോക്കൂ. തീര്‍ച്ചയായും വിജയിക്കും.
    എല്ലാവിധ ഭാവുകങ്ങളും..

    ReplyDelete
  4. കമന്റ് ഇട്ട എല്ലാവര്ക്കും നന്ദി , ഞാന്‍ എഴുതിതുടങ്ങിയിട്ടല്ലേ ഒള്ളു.... പോരായ്മകള്‍ ചൂണ്ടിക്കാണിച്ചതിനു പ്രത്യേകം നന്ദി.. കൂടുതല്‍ പ്രോത്സാഹനവും ഉപദേശവും പ്രതീക്ഷിക്കുന്നു.

    ReplyDelete
  5. സുരേഷ്,കഥയാവട്ടെ കാര്യമാവട്ടെ അത് “തുറന്ന മനസ്സോടെ” പറയുന്നേടത്താണ്‍ സംഗതിയുടെ കിടപ്പ്.ധൈര്യമായി എഴുതൂ... ആശയങ്ങള്‍ പങ്ക് വെക്കൂ.എല്ലാം തെളിഞ്ഞു വരും. ആശംസകള്‍.

    ReplyDelete

marumozhikal@gmail.com